കണ്ണാ കണ്ണാ ഓടി വാ
ഉണ്ണിക്കണ്ണാ ഓടി വാ
ഓടക്കുഴലിൽ പാടി വാ
ഉണ്ണിക്കാൽ കൊണ്ടോടി വാ
ആടും മയിലിൻ പീലിയും
ആനന്ദമായ് ഗോപിയും
അല്ലലകറ്റും ചില്ലിയും
അഞ്ജനമെഴുതിയ കൺകളും
മഞ്ഞപ്പട്ടുടയാടയോ-
ടരയിൽ കിങ്ങിണി ചാർത്തിയും
ഉണ്ണിക്കാലിൽ ചിലമ്പുമായ്
ആനന്ദമായ് ആടി വാ
ഉലകായ് അളന്ന ദേവനായ്
ഉരലിൽ കെട്ടിയ ബാലനായ്
ഉത്തമി രാധ സമേതനായ്
ഉല്ലാസമായോടി വാ
കണ്ണാ കണ്ണാ ഓടി വാ
ഉണ്ണിക്കണ്ണാ ഓടി വാ
ഓടക്കുഴലിൽ പാടി വാ
ഉണ്ണിക്കാൽ കൊണ്ടോടി വാ